ഖ​​ത്ത​​ർ തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ  ​​ചര​​ക്കു​​നീ​​ക്ക​​ത്തി​​ൽ വ​​ൻ വ​​ർ​​ധ​​ന​​വ്

ദോ​​ഹ: രാ​​ജ്യ​​ത്തെ തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ മു​​മ്പെ​​ങ്ങു​​മി​​ല്ലാ​​ത്ത വി​​ധ​​ത്തി​​ൽ ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ൽ വ​​ർ​​ധ​​ന​​വ്. ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഉ​​പ​​രോ​​ധം 200 ദി​​വ​​സ​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് രാ​​ജ്യ​​ത്തെ തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ ച​​ര​​ക്കു​​നീ​​ക്ക​​ങ്ങ​​ളി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​വ്  രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തു​​റ​​മു​​ഖ​​മാ​​യ ഹ​​മ​​ദ് തു​​റ​​മു​​ഖ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ മാ​​സം മാ​​ത്രം 178 ക​​പ്പ​​ലു​​ക​​ളാ​​ണ് ന​​ങ്കൂ​​ര​​മി​​ട്ട​​ത്. സെ​​പ്തം​​ബ​​റി​​ൽ ഇ​​ത് 150 ആ​​യി​​രു​​ന്നു. 20 ശ​​ത​​മാ​​ന​​ത്തിെ​​ൻ​​റ വ​​ർ​​ധ​​ന​​വാ​​ണ് ഇ​​തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 

ക​​ണ്ടെ​​യ്ന​​ർ നീ​​ക്ക​​ത്തി​​ലും തു​​റ​​മു​​ഖ​​ത്ത് വ​​ലി​​യ വ​​ർ​​ധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.  സെ​​പ്തം​​ബ​​റി​​ൽ 143750 ട​​ൺ ക​​ണ്ടെ​​യ്ന​​ർ നീ​​ക്കം ന​​ട​​ന്ന​​പ്പോ​​ൾ ഒ​​ക്ടോ​​ബ​​റി​​ൽ 30 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് ഇ​​ത് 183910 ആ​​യി​​ട്ടു​​ണ്ട്. വി​​ക​​സ​​ന, ആ​​സൂ​​ത്ര​​ണ, സ്​​​ഥി​​തി​​വി​​വ​​ര​​ണ മ​​ന്ത്രാ​​ല​​യം പു​​റ​​ത്ത് വി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 

തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ ച​​ര​​ക്ക് നീ​​ക്ക​​വും ക​​പ്പ​​ൽ ഗ​​താ​​ഗ​​ത നീ​​ക്ക​​വും തു​​ട​​ർ​​ച്ച​​യാ​​യി വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ക​​ടു​​ത്ത ഉ​​പ​​രോ​​ധ​​ത്തി​​ലും ച​​ര​​ക്ക് നീ​​ക്ക​​ത്തി​​ൽ ആ​​ശാ​​വ​​ഹ​​മാ​​യ വ​​ള​​ർ​​ച്ച​​യാ​​ണ് തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലു​​ട​​നീ​​ളം പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്. ഒ​​ക്ടോ​​ബ​​റി​​ൽ റു​​വൈ​​സ്​ തു​​റ​​മു​​ഖ​​ത്തി​​ൽ 278 ക​​പ്പ​​ലു​​ക​​ളെ​​ത്തി​​യ​​പ്പോ​​ൾ മി​​സൈ​​ദ് തു​​റ​​മു​​ഖ​​ത്ത് 150 ക​​പ്പ​​ലു​​ക​​ളാ​​ണ് ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഹാ​​ലൂ​​ൽ തു​​റ​​മു​​ഖ​​ത്തി​​ൽ എ​​ട്ട് ക​​പ്പ​​ലു​​ക​​ൾ ഒ​​ക്ടോ​​ബ​​റി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു. മു​​ൻ മാ​​സ​​ത്തി​​ൽ ഇ​​ത് ഏ​​ഴാ​​യി​​രു​​ന്നു. ഉ​​പ​​രോ​​ധം തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ലും രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്ക് ത​​ട​​സ്സ​​മി​​ല്ലാ​​തെ അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ  ഖ​​ത്ത​​റി​​ലെ തു​​റ​​മു​​ഖ​​ങ്ങ​​ൾ വ​​ലി​​യ പ​​ങ്കാ​​ണ് വ​​ഹി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. 
ഉ​​പ​​രോ​​ധ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് രാ​​ജ്യ​​ത്തെ തു​​റ​​മു​​ഖ​​ങ്ങ​​ൾ കൂടുതൽ സ​​ജീ​​വ​​മാ​​കു​​ന്ന​​ത്. സൗ​​ദി​​യി​​ൽ നി​​ന്നും യു.​​എ.​​ഇ​​യി​​ൽ നി​​ന്നു​​മു​​ള്ള അ​​തി​​ർ​​ത്തി​​ക​​ൾ ഉ​​പ​​രോ​​ധ​​ത്തെ തു​​ട​​ർ​​ന്ന് അ​​ട​​ച്ചെ​​ങ്കി​​ലും രാ​​ജ്യ​​ത്തെ തു​​റ​​മു​​ഖ​​ങ്ങ​​ൾ ഈ ​​വി​​ട​​വ് നി​​ക​​ത്തി. ജൂ​​ണി​​ന് ശേ​​ഷം രാ​​ജ്യ​​ത്തെ തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ 380 ശ​​ത​​മാ​​ന​​ത്തിെ​​ൻ​​റ വ​​ർ​​ധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Tags:    
News Summary - qatar port-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.