ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -​കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചർച്ച

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും സം​യു​ക്ത നീ​ക്ക​ങ്ങ​ളും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

സ്വ​ത​ന്ത്ര സ​മു​ദ്ര സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശാ​ശ്വ​ത​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര ക​രാ​റി​ന് ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

Tags:    
News Summary - Qatar PM, Kuwaiti FM Hold Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.