ദോഹ: ഖത്തറിൻെറ പ്രധാനമന്ത്രി പദത്തിൽ മാറ്റം. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്.
ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും സാക്ഷിയായി.
നിലവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ജനുവരി 28നായിരുന്നു ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഖത്തർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.