കോഡാക്ക വാർഷികാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് മുഹമ്മദ് സിയാദിൽനിന്ന് കൊഡാക്ക ചീഫ്പാർട്ടനും ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റുമായ റഷീദ് അഹമ്മദ് ഏറ്റുവാങ്ങി നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ സാംസ്കാരിക സംഘടനയായ കോട്ടയം ജില്ല ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (കോഡാക്ക) 19ാം വാർഷികാഘോഷം ‘ഓർമച്ചെപ്പി’ന്റെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 എഫ്.എം റേഡിയോയിൽ നടന്നു. പ്രസിഡന്റ് മുഹമ്മദ് സിയാദിൽനിന്ന് കൊഡാക്ക ചീഫ്പാർട്ടനും ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് ഏറ്റുവാങ്ങി. ഡിസംബർ 27ന് വൈകീട്ട് ആറിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി കാലയവനികക്കുള്ളിൽ മറഞ്ഞുപോയ 1970കളിലെ ചലച്ചിത്ര മാധുര്യം പ്രേക്ഷകരുടെ മുന്നിലേക്ക് പുനഃസൃഷ്ടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഒരുക്കിയിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. 1970കളിലെ മലയാള സിനിമയുടെ സൗന്ദര്യവും സംഗീതവും ഭാവങ്ങളും ഓർമകളും ഒരുമിച്ച് അവതരിപ്പിക്കുന്ന അവതരണം പ്രേക്ഷകർക്ക് ഒരു നൊസ്റ്റാൾജിക് അനുഭവമാകും. ഒപ്പം നാടൻപാട്ടും സിനിമാറ്റിക് ഡാൻസും ഗാനമേളയും കലയെയും സംസ്കാരത്തെയും സ്‌നേഹിക്കുന്ന എല്ലാ പ്രവാസി മലയാളികളെയും സായാഹ്നത്തിലേക്ക് കോഡാക്ക ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.