ദോഹ: ഖത്തറും നാറ്റോയും (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നു. ഇതോടനുബന്ധിച്ച് 'ഇൻഡിവിജ്വലി ടെയ്ലർഡ് പാർട്ണർഷിപ്പ് പ്രോഗ്രാം (ഐ.ടി.പി.പി)' പ്രാബല്യത്തിൽ വരുത്താൻ ഇരുവിഭാഗവും ധാരണയിലെത്തി. വിവിധ രാജ്യങ്ങളുമായുള്ള പ്രതിരോധ -സുരക്ഷാ സഹകരണങ്ങൾ കൃത്യമായ ലക്ഷ്യങ്ങളോടെ ഏകോപിപ്പിക്കുന്നതിനുള്ള നാറ്റോയുടെ ചട്ടക്കൂടാണിത്.
ഇരു കക്ഷികളും തമ്മിൽ ഏകോപനവും പരസ്പര സഹകരണവും വർധിപ്പിക്കാനും രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ സഹകരണ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. ഖത്തറും നാറ്റോയും തമ്മിലുള്ള പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള മികച്ച അവസരമാണ് ഐ.ടി.പി.പിയിലൂടെ കൈവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.