നസീഹ മജീദ്
Posted On
date_range Updated On
date_range പ്രവാസപ്പൂക്കാലം
നാട്ടിലെ മുറ്റത്തെ
പൂക്കളമില്ലെങ്കിലും,
മനസ്സിലെ മുറ്റത്ത്
ഓണം എന്നും പൂക്കും…
അകലെയാണെങ്കിലും
ഓർമ്മകൾക്കരികിൽ,
ഓരോ പ്രവാസിയും
കേരളം തീർക്കുന്നു
കൂട്ടായ്മകളിൽ പൂക്കളം,
സൗഹൃദങ്ങളിൽ ചിരികൾ,
ഒരുമിച്ചിരുന്ന് കഴിക്കുന്ന സദ്യയിൽ
നിറയുന്നു സ്നേഹത്തിന്റെ രുചികൾ.
ഒരു കൈയിൽ അവിയൽ,
മറ്റൊരു കൈയിൽ പായസം,
പങ്കിടുന്ന ഓരോ വിഭവത്തിലും
കാണാം വീടിന്റെ സ്നേഹം.
പൂക്കള മത്സരങ്ങളും പാട്ടുകളും,
തിരുവാതിരയും ആഘോഷങ്ങളും,
വിദേശ മണ്ണിലും വിരിയിക്കുന്നു
നമ്മുടെ നാടിന്റെ നിറങ്ങൾ.
ഓണം ഒരു ദിവസം മാത്രമല്ല,
ഓർമ്മകളുടെ ഒരു പൂക്കാലമാണ്.
ദൂരങ്ങൾ എത്രയായാലും,
ഒരുമയുണ്ടെങ്കിൽ കേരളം കൂടെയുണ്ട്.
പൂക്കൾ മണ്ണിൽ വിരിയട്ടെ…
ഓണം മനസ്സുകളിൽ പൂത്തുലയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.