ദോഹ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ഖത്തർ അമീർ. നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചന സന്ദേശമയച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അമീർ വിശദമാക്കി.
ഡെപ്യൂട്ടി അമീർ ഖൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും സംഭവത്തിൽ അനുശോചിക്കുകയും ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.