ദോഹ: ഖത്തറിെൻറ വളർച്ചയിലും വികാസത്തിലും ഇന്ത്യക്കാരുടെ പങ്ക് മഹത്തരമാണെന്നും ഇത് ഏറെ വിലമതിക്കുന്നതാ യും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ മയാസ പറഞ്ഞു. ദേശീയ മ്യൂസിയത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 2019 എന്നത് ഖത്തർ^ഇന്ത്യ സാംസ്കാരിക വർഷമാണ്. നിരവധി പരിപാടികളാണ് ഇതിെൻറ ഭാഗമായി നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മ്യൂസിയം പറയുന്നുണ്ട്. നിരവധി ഇന്ത്യക്കാരും മ്യൂസിയം നിർമാണത്തിെൻറ വിവിധ മേഖലകളിലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.