ഖത്തർ തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച 10,000 സ്റ്റെപ്സ് ചലഞ്ചിൽനിന്ന്
ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിയുമായി സഹകരിച്ച് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംരംഭത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം ‘10,000 സ്റ്റെപ്സ് ചലഞ്ച്’ സംഘടിപ്പിച്ചു.വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും ടീം സ്പിരിറ്റ് ശക്തിപ്പെടുത്താനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തമുണ്ടായിരുന്നു.
സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലിടം ഒരുക്കുന്നതിലൂടെ തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്താനും സ്ഥാപനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും സാധിക്കുന്നു.വേനൽക്കാലത്തും മെച്ചപ്പെട്ട ജീവിതശൈലി ഉറപ്പാക്കുന്നതിനായി, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനു കീഴിലാണ് ഇൻഡോർ വാക്കിങ് ഇവന്റുകൾ സംഘടിപ്പിക്കുന്നത്.ജനങ്ങളുടെ ആരാഗ്യവും സ്ഥാപനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയെന്ന ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.