ഖ​ത്ത​ർ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക ദി​നാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം നൗ​ഫ​ൽ പാ​ലേ​രി നി​ർ​വ​ഹി​ക്കു​ന്നു

ഖത്തർ സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക ദി​നാ​ഘോ​ഷം

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം വി​വി​ധ ക​മ്മ്യൂ​ണി​റ്റി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക സാ​യാ​ഹ്ന​മൊ​രു​ക്കി.

സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മ്യൂ​സി​ക് അ​ഫ​യേ​ഴ്‌​സ് സെ​ൻ​റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ലാ സാം​സ്‌​കാ​രി​ക വൈ​വി​ധ്യം അ​ര​ങ്ങേ​റി.

വു​മ​ൺ ഇ​ന്ത്യ ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ ന​ഹ്‌​യാ​ബീ​വി, ത​നി​മ ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ ആ​ർ. എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ഖ​ത്ത​ർ (സി.​ഐ.​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാം​സ്​​കാ​രി​ക ദി​നാ​ഘോ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ന്ന്​

മ​ല​ർ​വാ​ടി ബാ​ല​സം​ഘം, ത​നി​മ ഖ​ത്ത​ർ, വി​മ​ൻ ഇ​ന്ത്യ, ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, പോ​ഡാ​ർ പേ​ൾ സ്കൂ​ൾ എ​ന്നി​വ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചു. ഹ​ര്യാ​ൻ​വി ഡാ​ൻ​സ്, കോ​ൽ​ക്ക​ളി, ദ​ണ്ഡി​യാ ഡാ​ൻ​സ്, ഒ​പ്പ​ന, പ​ഞ്ചാ​ബി ബം​ഗാ​ര ഡാ​ൻ​സ്, ദ​ഫ് മു​ട്ട്, പീ​ക്കോ​ക് ഡാ​ൻ​സ്, നാ​ട​ൻ പാ​ട്ട്, ഹി​ന്ദി, ത​മി​ഴ്, പ​ഞ്ചാ​ബി, മ​ല​യാ​ളം ഗാ​ന​ങ്ങ​ൾ, സം​ഗീ​ത ശി​ല്പം, നാ​ടോ​ടി ഗാ​ന​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

അ​ബ്ദു​ൽ ബാ​സി​ത്തി​ൻെ​റ വി​വി​ധ പെ​യി​ൻ​റി​ങ്ങു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. കൂ​ടാ​തെ മെ​ഹ​ന്തി ഡി​സൈ​ൻ, ക​ര കൗ​ശ​ല സാ​മ​ഗ്രി​ക​ൾ, ഇ​സ്ലാ​മി​ക് കാ​ലി​ഗ്രാ​ഫി എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. സാം​സ​കാ​രി​ക മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

കെ.​സി അ​ബ്ദു​ൽ ല​ത്തീ​ഫ്, ഡോ: ​അ​ബ്ദു​ൽ വാ​സി​ഹ്, അ​ഹ്മ​ദ്‌ ഷാ​ഫി, ഡോ :​സ​ൽ​മാ​ൻ ,സാ​ലിം വേ​ളം, സി​ദ്ദി​ഖ് വേ​ങ്ങ​ര, സ​റീ​ന ബ​ഷീ​ർ, ഇ​ലൈ​ഹി സ​ബീ​ല, അ​ബ്ദു​ൽ ജ​ലീ​ൽ എം .​എം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Qatar Ministry of Culture's Indian Cultural Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT