ഖ​ത്ത​ർ ഗ​താ​ഗ​ത​മ​ന്ത്രി ജാ​സിം ബി​ൻ സെ​യ്ഫ് അ​ൽ സു​ലൈ​ത്തി​യും ഇ​ന്ത്യ​ൻ തു​റ​മു​ഖ, ഷി​പ്പി​ങ്

മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും ന്യൂ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രി​യും ഇ​ന്ത്യ​ൻ തു​റ​മു​ഖ മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സെ​യ്ഫ് അ​ൽ സു​ലൈ​ത്തി ഇ​ന്ത്യ​ൻ തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ, കൊ​ച്ചി ഉ​ൾ​പ്പെ​ടെ, ഹ​മ​ദ് തു​റ​മു​ഖ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​വി​ഗേ​ഷ​ൻ ശൃം​ഖ​ല​യു​ടെ വ്യാ​പ്തി വി​പു​ലീ​ക​രി​ക്കാ​ൻ ഇ​രു​ക​ക്ഷി​ക​ളും ധാ​ര​ണ​യി​ലെ​ത്തി. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ആ​റ് തു​റ​മു​ഖ​ങ്ങ​ളാ​യ മു​ന്ദ്ര, കാ​ണ്ട്‌​ല, കൊ​ച്ചി, തൂ​ത്തു​ക്കു​ടി, ന​വ ഷെ​വ, ഹാ​രി​സ എ​ന്നി​വ​യാ​ണി​വ.

വാ​ണി​ജ്യ തു​റ​മു​ഖ മേ​ഖ​ല​ക​ളി​ലെ ഖ​ത്ത​ർ-​ഇ​ന്ത്യ സ​ഹ​ക​ര​ണ ബ​ന്ധം ഇ​രു മ​ന്ത്രി​മാ​രും അ​വ​ലോ​ക​നം ചെ​യ്തു. സ​മു​ദ്ര നാ​വി​ഗേ​ഷ​ൻ സേ​വ​ന​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഖ​ത്ത​ർ സ്റ്റേ​റ്റ് എം​ബ​സി​യി​ലെ ചാ​ർ​ജ് ഡി ​അ​ഫ​യ​ർ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബാ​ദി​യും പങ്കെടുത്തു.

Tags:    
News Summary - Qatar Minister of Foreign Affairs and Indian Ports Minister hold discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.