ഖ​ത്ത​റി​ലെ​ത്തി​യ മു​സ്‍ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ട്ര​ഷ​റ​ർ കെ.​ബി. കു​ഞ്ഞാ​മു ഹാ​ജി​ക്ക് ഖ​ത്ത​ർ കെ.​എം.​സി.​സി മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

‘പാസ്പോർട്ട് ഫീസ് വർധന പുനഃപരിശോധിക്കണം; ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസികൾക്ക് പ്രത്യേക സംവരണം വേണം’; ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

ദോഹ: വിദേശ ഇന്ത്യക്കാർക്ക് ബാധകമായ പാസ്പോർട്ട് ഫീസ് വർധന പുനഃപരിശോധിച്ച് പ്രവാസികൾക്ക് ആശ്വാസം നൽകണമെന്നും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം സമർപ്പിച്ചു.

പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പാസ്പോർട്ട് ഫീസ് വർധനവ് സാധാരണ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമായ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ അപേക്ഷിക്കുന്നതിനേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കാണ് വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ ഈടാക്കുന്നത്. പാസ്പോർട്ട് ഒരു അടിസ്ഥാന സർക്കാർ സേവനമായതിനാൽ പ്രവാസികളുടെ മേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നിലവിലെ ഫീസ് ഘടന പുനഃപരിശോധിച്ച് നിരക്കുകൾ ഗണ്യമായി കുറക്കുകയോ വർധന പിൻവലിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും പരിമിതമായ അവധിയും പ്രാദേശിക ഹജ്ജ് ക്വാട്ട നിയന്ത്രണങ്ങളും കാരണം നിരവധി പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്ക് ഇന്ത്യ വഴിയുള്ള ഹ്രസ്വകാല ഹജ്ജ് പാക്കേജ് വലിയ ആശ്വാസമാകുന്നതിനാൽ അതിൽ പ്രവാസികൾക്ക് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഖത്തറിലെത്തിയ മുസ്‍ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷറർ കെ.ബി. കുഞ്ഞാമു ഹാജിക്ക് കമ്മിറ്റി സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ഉപഹാരം കൈമാറി. റഹീം ചൗക്കി, കെ.ബി. റഫീഖ്, റോസുദ്ദീൻ, സിദ്ദീഖ് പടിഞ്ഞാർ, ഹമീദ് കൊടിയമ്മ, മാഹിൻ ബ്ലാർകോഡ്, ജുനൈദ്, നസീർ ആസാദ് നഗർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Tags:    
News Summary - Qatar KMCC Mogral Puthur Panchayat Committee says Passport fee hike should be reviewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.