ഖത്തർ കണ്ണൂർ കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഖത്തർ കണ്ണൂർ കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി
ദോഹ: ഖത്തർ കണ്ണൂർ കൂട്ടായ്മ, ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. നൂറിലധികം പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സനിൽ കണ്ണൂർ അധ്യക്ഷതവഹിച്ചു. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നിർവഹിച്ചു. രക്ഷാധികാരി റിഷാൽ കെ.പി.ബി സ്വാഗതം പറഞ്ഞു. ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് സീനിയർ മാനേജർ സജിത്ത് പിള്ളൈ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.