ഗ്രാൻഡ് മാൾ മലപ്പുറം എഫ്.സിയും ഹോട്ട് ആൻഡ് കൂൾ കണ്ണൂരും ടൂർണമെന്റിനു മുമ്പ് അണിനിരന്നപ്പോൾ
ദോഹ: ഹാട്രിക് ഗോളുമായി ജംഷീർ മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) ടൂർണമെന്റിൽ ഹോട്ട് ആൻഡ് കൂൾ കണ്ണൂരിനെതിരെ ഗോൾ മഴ വർഷിച്ച് ഗ്രാൻഡ് മാൾ മലപ്പുറം എഫ്.സിക്ക് സമ്പൂർണ ജയം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് മലപ്പുറം ജയിച്ചുകയറിയത്. 23 ാം മിനിറ്റിൽ തുടങ്ങി തുടർച്ചയായി 70 ാം മിനിറ്റു വരെ മലപ്പുറത്തിന്റെ ഗോൾ വർഷം തുടർന്നപ്പോൾ എട്ടു ഗോളുകളിലാണ് അവസാനിച്ചത്.
ടൂർണമെന്റിലെ ആദ്യത്തെ ഹാട്രിക് ജംഷീർ നേടിയപ്പോൾ, നവാഫ്, ആഷിഖ്, സുഹൈൽ, സുജിൻ, തൗഫീഖ് എന്നിവർ ഓരോ ഗോളുകളും നേടി. ജംഷീർ ആണ് മാൻ ഓഫ് ദി മാച്ച്. ആദ്യ ടൂർണമെന്റിൽ ട്രാവൻകൂർ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളിന് ഒറിക്സ് കാസർകോട് വിജയിച്ചു. തുടക്കം മുതൽ കളിയുടെ നിയന്ത്രണമേറ്റെടുത്ത ഒറിക്സ് കാസർകോട് 9 ാം മിനിറ്റിൽ അൽഫാസ് ഗോളടിച്ച് സ്കോറിങ് ആരംഭിച്ചു.
33ാം മിനിറ്റിൽ ബാദുഷ രണ്ടാമത്തെ ഗോളും നേടി ട്രാവൻകൂർ എഫ്.സിയുടെ മേൽ ആധിപത്യമുറപ്പാക്കി. ഒറിക്സ് കാസർകോടിന്റെ യാസീൻ ആണ് കളിയിലെ താരം. മറ്റൊരു ടൂർണമെന്റിൽ വയനാട് കൂട്ടം ടീമിനെ (2-0) യുനൈറ്റഡ് എറണാകുളം നിഷ്പ്രയാസം കീഴടക്കി. 11ാം മിനിറ്റിൽ ജർമിയ സെബാസ്റ്റ്യനും 28ാം മിനിറ്റിൽ സൈനുൽ ആബിദുമാണ് യുനൈറ്റഡ് എറണാകുളത്തിനുവേണ്ടി ഗോൾ നേടിയത്. അബ്ദുറഹീം ആണ് മാൻ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.