ഖത്തർ എൽ.എൻ.ജി ഉൽപാദനം വർധിപ്പിക്കുന്നു; രണ്ടുമാസത്തിനകം 80 ശതമാനം വർധിപ്പിക്കും

ദോഹ: ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കാൻ വഴിയൊരുങ്ങിയതോടെ ഖത്തർ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുന്നു.

ആദ്യ മാസം 50 ശതമാനവും രണ്ടാം മാസം 80 ശതമാനവും വർധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബാക്കി 20 ശതമാനം പുനഃസ്ഥാപിക്കാൻ സമയമെടുത്തേക്കും. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഉൽപാദന കേന്ദ്രങ്ങൾക്ക് സംഭവിച്ച കേടുപാട് പരിഹരിക്കാൻ സമയമെടുക്കും എന്നതിനാലാണിത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കേന്ദ്രം യുദ്ധം തുടങ്ങിയ ആദ്യ വാരത്തിൽ തന്നെ ഖത്തർ അടച്ചുപൂട്ടിയിരുന്നു. ഖത്തറിലെ റാസ് ലഫാൻ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഖത്തർ എനർജിയുടെ പ്ലാന്റിൽ നിന്നാണ് ആഗോള വാതക കയറ്റുമതിയുടെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്നത്.

പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഒരുക്കങ്ങൾ ഏപ്രിലിൽ തന്നെ തുടങ്ങിയിരുന്നു. കുറഞ്ഞ കാലം കൊണ്ട് നാശനഷ്ടം ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. ഖത്തർ പ്രകൃതിവാതക ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്നത് ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തും എന്നതിനൊപ്പം ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും സഹായകമാണ്.

Tags:    
News Summary - Qatar increases LNG production; will increase by 80 percent within two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.