സൗ​ദി, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ ന​ട​ത്തി ഖ​ത്ത​ർ

ദോ​ഹ: അ​ബൂ​ദാ​ബി​യി​ലും സൗ​ദി​യി​ലും ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​വി​ധ രാ​ഷ്ട്രനേ​താ​ക്ക​ളു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, പാ​കി​സ്താ​ൻ, ഈ​ജി​പ്ത്, പോ​ർ​ച്ചു​​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ടെ​ലി​ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. അ​ബൂ​ദ​ബി​യി​ൽ ആ​ണ​വ​നി​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തൊ​ട്ട് പി​ന്നാ​ലെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ഖ​ത്ത​റി​ന്റെ പൂ​ർ​ണ ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ശെ​രീ​ഫു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും സ​മ​​ഗ്ര​മാ​യ ഒ​രു ക​രാ​റി​ലേ​ക്ക് ഉ​ട​ൻ എ​ത്തി​ച്ചേ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അദ്ദേഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ശേ​ഷം ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​​ഗ്ചി​യു​മാ​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പോ‍‌​ർ​ച്ചു​​​ഗീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി പൗ​ലോ റാ​ൻ​ഷ​ൽ, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ബ്ദ​ല്ലാ​ത്തി തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യും ഖ​ത്ത​ർ പ്ര​ധാ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. സൗ​ദി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി സംസാരിച്ചു. ആ​ക്ര​മ​ണ​ശ്ര​മ​ത്തിൽ ഖ​ത്ത​ർ അ​പ​ല​പി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ത​ത്വ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​വ​ശ്യ​മാ​ണെ​ന്ന് സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​യു​ടെ വേ​രു​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. സു​സ്ഥി​ര​മാ​യ സ​മാ​ധാ​ന​വും ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് മേ​ഖ​ല​യെ കൂ​ടു​ത​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. 

Tags:    
News Summary - Qatar holds crucial talks with leaders of Saudi Arabia, UAE over drone attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.