ദോഹ: ആരോഗ്യകരമായ ജീവിതശൈലിയില്‍ സ്ഥിരമായ വ്യായാമത്തിന്‍്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുബോധവല്‍ക്കരണത്തിനായി പൊതു ആരോഗ്യമന്ത്രാലയത്തിന്‍്റെ പുതിയ സംരംഭം. ‘സ്റ്റാര്‍ട്ട് നൗ’എന്നപേരിലാണ് പുതിയ ക്യാമ്പയിന് മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഖത്തറിലെ ആളുകളുടെ ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍െറയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ഇതിന്‍െറ ആദ്യഘട്ടമായി ദിവസവും ചെയ്യാവുന്ന ലളിതമായ വ്യായാമ മുറകള്‍ക്കായി ആളുകളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
തുടക്കത്തില്‍ ദിവസവും 30 മിനിറ്റ് വ്യായാമങ്ങള്‍ക്കായി മാറ്റിവെക്കുന്നത് എളുപ്പമായിരിക്കും. ആരോഗ്യകരമായ ജീവിതരീതികളും ശീലങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുക്കാന്‍ യുവ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്‍ ഉദ്ദേശ്യം. സ്ഥിരമായ വ്യായാമങ്ങളിലൂടെ ജീവിത ശൈലി രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സാധിക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിട്ടുമാറാത്ത അസുഖങ്ങളും പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയവയും ആരോഗ്യകരമായ ജീവിതരീതി കൊണ്ട് ഇല്ലാതാക്കാനും ഒരു പരിധിവരെ കുറക്കാനും കഴിയും. എസ്കലേറ്റര്‍ ഉപയോഗിക്കുന്നതിന് പകരമായി കോണിപ്പടികള്‍ കയറുന്നതുപോലും ഒരു വ്യായാമമാണ്.
കുട്ടികളോടും കൂട്ടുകാരോടുമൊപ്പം കളികളിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടുന്നതും ശരീരം അനങ്ങുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ തന്നെയാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിനു വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പൊതു ആരോഗ്യമന്ത്രാലയത്തിലെ ഹെല്‍ത്ത്കെയര്‍ സുപ്രീം കമ്മിറ്റിയുടെ അധ്യക്ഷന്‍ അലി അബ്ദല്ലാഹ് അല്‍ കാഥര്‍ പറഞ്ഞു. പുതിയ ക്യാമ്പയിന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെയും വ്യായാമത്തിന്‍െറയും പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കും. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്‍െറ ഭാഗമായി ദേശീയ ആരോഗ്യ നയങ്ങളുമായി ചേര്‍ന്ന് ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.