ദോഹ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നാഴികകല്ലായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാേക്രാണും കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ ഖത്തർ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
മധ്യേഷ്യയിലും ആഫ്രിക്കയിലും സമാധാനം പുന സ്ഥാപിക്കുന്നതിൽ ഫ്രാൻസിനോടൊപ്പം ഉറച്ചുനിൽക്കുന്ന രാജ്യമാണ് ഖത്തർ. ഭീകരതയും തീവ്രവാദവും നിർമാർജ്ജനം ചെയ്യുന്നതിൽ ഖത്തർ നൽകുന്ന പിന്തുണ പ്രശംസാവഹമാണെന്നും മാേക്രാൺ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി പരസ്പര സഹകരണ കരാറുകളാണുള്ളത്. ഇന്ന് നടക്കുന്ന ഫ്രഞ്ച് സമാധാന സമ്മേളനത്തിൽ സംബന്ധിക്കാനാണ് അമീർ ശൈഖ് തമീം ഫ്രാൻസിൽ എത്തിയത്. ഒന്നാം ലോക മഹായുദ്ധത്തിന് നൂറ്റാണ്ട് പൂർത്തിയാകുന്ന 2018 നവംബർ പതിനൊന്നിന് സമാധാന സന്ദേശം പങ്കുവെക്കുന്നതിന് വേണ്ടിയാണ് ലോക നേതാക്കൾ ഇന്ന് പാരീസിൽ യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.