ഖത്തർ ഫിനാൻഷ്യൽ സെൻറർ: 2022ഒാടെ 10000 തൊഴിൽ, 1000 കമ്പനികൾ

ദോഹ: കൂടുതൽ സ്ഥാപനങ്ങളെ ആകർഷിക്കാനും തൊഴിലവസരം സൃഷ്​ടിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്​ത്​ ഖത്തർ ഫിനാൻഷ്യൽ സ​​െൻറർ. 2022ഒാടെ ആയിരത്തിൽ അധികം കമ്പനികളെയും പതിനായിരം ജീവിനക്കാരെയും ഖത്തർ ഫിനാൻഷ്യ​ൽ സ​​െൻററി​​​െൻറ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ്​ മുന്നോട്ടുപോകുന്നത്​. സാമ്പത്തിക, സാമ്പത്തികേതര വിഭാഗങ്ങളിൽ കൂടുതൽ കമ്പനികളെ ആകർഷിക്കും.
നിലവിൽ ഖത്തർ ഫിനാൻഷ്യൽ സ​​െൻററിൽ 540 കമ്പനികളാണുള്ളതെന്നും ഇത്​ ഇരട്ടിയാക്കുകയാണ്​ ലക്ഷ്യമെന്നും 2022ഒാടെ തൊഴിലവസരങ്ങൾ 10000 ആക്കാനാകുമെന്നും ഖത്തർ ഫിനാൻഷ്യൽ സ​​െൻറർ സി.ഇ.ഒ യൂസുഫ്​ മുഹമ്മദ്​ അൽ ജൈദ പറഞ്ഞു. ​െഎപെക്​ 2018​​​െൻറ ഭാഗമായി നടത്തിയ പാനൽ ചർച്ചയിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. ഖത്തർ ദേശീയ വിഷൻ 2030​​​െൻറ ഭാഗമായി സാമ്പത്തിക മേഖലയിലെ വൈവിധ്യവത്​കരണത്തിന്​ ഫിനാൻഷ്യൽ സ​​െൻറർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - qatar financial centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT