ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട് മുല്ലശ്ശേരി കണ്ണോത്ത് കെ.കെ ഹുസൈന്‍ ( 66) നാട്ടില്‍ മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 39 വർഷത്തോളം ഖത്തറിൽ സലാം സ്റ്റോർ ആൻറ് സ്റ്റുഡിയോ ഗ്രൂപ്പിൽ ജോലി ചെയ്‌തുവരികെയാണ് അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങുന്നത്.
രോഗം അല്‍പം ഭേദമായ ശേഷം ഖത്തറില്‍ തിരികെയെത്തി ഔദ്യോഗിക ചുമതലകള്‍ എല്ലാം ഒഴിവാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വിയോഗത്തില്‍ ഉദയം പഠനവേദി അനുശോചിച്ചു.
ഭാര്യ: നജ്‌മ. മക്കൾ: ഷഹ്ന, ഫായിസ, സഫ, ഹസ്ന, ഫൈഹ. മരുമകൻ: ജിഷാർ. ഖബറടക്കം വെങ്കിടങ്ങ് കണ്ണോത്ത് ജുമാഅത്ത് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.