ദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം സെക്രട്ടറിയും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്ന് ഉടമയുമായ ബീജ വി സി യ്ക്ക് യാത്രയപ്പ് നൽകി. നീലിമ റസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ ബീജ വി.സി യ്ക്ക് ഉപഹാരം കൈമാറി. സാമൂഹിക തിന്മകൾക്കെതിരെ നവമാധ്യമങ്ങളിലൂടെ സന്ധിയില്ലാതെ പൊരുതി പ്രവാസികൾക്കിടയിൽ കുറഞ്ഞകാലം കൊണ്ടുതന്നെ ശ്രദ്ധേയയായ ബീജ വി.സി അദ്ധ്യാപികയായി ജോലിചെയ്തു വരികയായിരുന്നു.
പ്രസിഡൻറ് ഷാജഹാൻ കെ.എം.എസിെൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടി സെക്രട്ടറി ഗഫൂർ പി.കെ സ്വാഗത പ്രസംഗത്തോടുകൂടിയാണ് ആരംഭിച്ചത്. ടീച്ചറിെൻറ വിടവാങ്ങൽ സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് പി.കെ ഗഫൂർ പി.കെ പറഞ്ഞു. വൈസ് പ്രസിഡൻറ്മാരായ വാസു വാണിമേൽ ,വിനോദ് വടക്കയിൽ, ട്രഷററർ മുജീബ് റഹ്മാൻ, ചാരിറ്റി വിങ്ങ് കൺവീനർ സുബൈർ മാസ്റ്റർ,വനിതാ വിങ്ങ് ജോയൻറ് സെക്രട്ടറി വിദ്യാരഞ്ജിത്, വൈസ് പ്രസിഡൻറ് ഫെമി ഗഫൂർ, എക്ക്സികുട്ടീവ് അംഗങ്ങളായ മുസ്തഫ എലത്തൂർ,ഫരീദ് തിക്കോടി ,കൃഷ്ണകുമാർ, ഷമീർ ,ജലീൽ കുറ്റിയാടി,സുബൈർ കെ പി ,അബ്ദുല്ല കൊയിലാണ്ടി , ജില്ലയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. രവി പുതുക്കുടി നന്ദി പ്രകാശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.