ഖത്തർ എനർജി നമീബിയൻ തീരത്ത് പുതിയ എണ്ണ നിക്ഷേപം കണ്ടെത്തി

ദോഹ: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരത്ത് പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. മെർലിൻ 1X പ​ര്യ​വേ​ക്ഷ​ണ കി​ണ​റി​ലാ​ണ് എ​ണ്ണ​നി​ക്ഷേ​പം കണ്ടെത്തിയത്.

ഖ​ത്ത​ർ എ​ന​ർ​ജി​ക്ക് 45 ശ​ത​മാ​ന​വും ഷെ​ൽ ക​മ്പ​നി​ക്ക് 45 ശ​ത​മാ​ന​വും ന​മീ​ബി​യ​യി​ലെ നാ​ഷ​ന​ൽ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (നാം​കോ​ർ) 10 ശ​ത​മാ​ന​വും ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​സോ​ർ​ട്ട്യ​മാ​ണ് ന​മീ​ബി​യ​ൻ പു​റം​ക​ട​ലി​ൽ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇവർ നേരത്തെ മൂന്ന് എണ്ണ നിക്ഷേപം കണ്ടെത്തിയിരുന്നു.

നമീബിയൻ സർക്കാറിന്റെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും പങ്കാളികളായ ഷെൽ, നമീബിയ ദേശീയ പെട്രോളിയം കോർപറേഷൻ എന്നിവരെ അഭിനന്ദിക്കുന്നതായും ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅബി പറഞ്ഞു. ഭാരം കുറഞ്ഞ, ഗുണനിലവാരമുള്ള എണ്ണയാണ് കണ്ടെത്തിയതെന്നും അനുബന്ധ വാതകം കുറവാണെന്നതും മെച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ലൈ​സ​ൻ​സു​ക​ളി​ലാ​യി ഖ​ത്ത​ർ എ​ന​ർ​ജി​ക്ക് ന​മീ​ബി​യ​ൻ പു​റം​ക​ട​ലി​ൽ 34,000 ചതുരശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പ​ര്യ​വേ​ക്ഷ​ണ കേ​ന്ദ്ര​മാ​ണു​ള്ള​ത്. 

Tags:    
News Summary - Qatar Energy discovers new oil deposit off Namibian coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.