Posted On
date_range Updated On
date_range ഖത്തറിൽ ഡ്രൈവിങ് സ്കൂളുകൾ പൂട്ടും
ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഡ്രൈവിങ്സ്കൂളുകളുടെ പ്രവർത്തനം നിർത്തുന്നു. മാർച്ച് 22 ഞായറാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് തീരുമാനം.
ഡ്രൈവിങ് പരിശീലനം, ഡ്രൈവിങ് ടെസ്റ്റുകൾ തുടങ്ങിയവയൊന്നും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിൻെറ കീഴിലുള്ള ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിരോധനകാലയളവിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളിലൂടെ തിയറി ക്ലാസുകൾ പരിശീലിക്കാം. ‘ഡ്രൈവർ ഗൈഡ്’ എന്ന ആപ്ലിക്കേഷൻ ഇതിനായി ഉപയോഗിക്കാം. ഇതിൽ ഡ്രൈവിങ് പരിശീലന വീഡിയോകൾ അടക്കമുള്ളവ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.