Posted On
date_range Updated On
date_range കോവിഡ്: ഖത്തറിൽ പുതിയ രോഗികൾ 268, രോഗമുക്തർ 266
ദോഹ: ഖത്തറിൽ വ്യാഴാഴ്ച 268 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 266 പേർക്ക് രോഗമുക് തിയുമുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 3107 ആണ്.
വ്യാഴാഴ്ച 6260 പേർക്കാണ് പരിശോധന നടത്തിയത്. 572273 പേർക്കാണ് ഇതുവരെ ആകെ പരിശോധന നടത്തിയത്. ഇതുവരെ 116224 പേർക്കാണ് വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും അടക്കമാണിത്. വ്യാഴാഴ്ച ആരും മരണപ്പെട്ടിട്ടില്ല. ആകെ മരണം 193 ആണ്.
425 പേരാണ് ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 44പേരെ 24മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 64 പേരാണ് ആകെ തീവ്രപരിചരണവിഭാഗത്തിലുള്ളത്. ഇതിൽ നാലുപേരെ വ്യാഴാഴ്ച പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.