Posted On
date_range Updated On
date_range കോവിഡ്: ഖത്തറിൽ 216 പുതിയരോഗികൾ
ദോഹ: ഖത്തറിൽ 216 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ 252 പേർക്ക് രോഗമുക്തിയുണ്ടായി. ആകെ 505148 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്.
ചൊവ്വാഴ്ച 2356 പേർക്കാണ് പരിശോധന നടത്തിയത്. 3107 പേരാണ് നിലവിലെ രോഗികൾ. ആകെ രോഗമുക്തർ 108254 ആണ്. ചൊവ്വാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 177 ആണ്.
നിലവിൽ ആശുപത്രിയിൽ ചികിൽസയിലുള്ളത് 390 പേരാണ്. തീവ്രപരിചരണ വിഭാഗത്തിൽ 73 പേരും. ഇതുവരെ 111538 പേർക്കാണ് വൈറസ് ബാധിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.