Posted On
date_range Updated On
date_range ഖത്തറിൽ കോവിഡ് മുക്തർ ലക്ഷം കവിഞ്ഞു
ദോഹ: ഖത്തറിൽ കോവിഡ് രോഗം ഭേദമായവരുെട എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ ആകെ 100627 പേർക്കാണ് രോഗം മാറിയിരിക്കുന്നത്. ഇന്നലെ 3645 പേരെ പരിശോധന നടത്തിയപ്പോൾ 418 പേർക്ക് പുതുതായി വൈറസ്ബാധ സ് ഥിരീകരിച്ചു. 884 പേർക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ ആകെ 416327 പേരെ പരിശോധിച്ചപ്പോൾ ആകെ 104016 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 149 ആയി. നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത് 617 പേരാണ്. ഇതിൽ 30 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 139 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.