ദോഹ: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് കൊണ്ട് നടക്കുന്ന നരഹത്യയും നാടുകടത്തലും ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല മ്യാന്മർ ഭരണകൂടത്തിനുണ്ട്. രാജ്യന്തര നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷമായ മുസ്ലിംകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി 60,000ലധികം റോഹിങ്ക്യൻ മു സ്ലിംകളാണ് ജീവൻ രക്ഷാർഥം ബംഗ്ലാദേശ് അതിർത്തിയിലെത്തിയത്. 3,000ഒാളം വീടുകളാണ് അക്രമികൾ അഗ് നിക്കിരയാക്കി. ഭരണകൂടത്തിെൻറ സഹകരണമില്ലായ്മ കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും അസാധ്യ മായി തീർന്നതായി ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ ലോകരാജ്യങ്ങൾ അടിയന്തിരമായി ഇടപെട ണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അതിനിടെ റോഹിങ്ക്യൻ മു സ്ലിംകൾക്ക് അഭയം നൽകണമെന്ന് തുർക്കി പ്രസിഡൻറ് റ ജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. അതിന് വേണ്ടി വരുന്ന ചെലവ് തുർക്കി വഹിക്കുമെന്നും ഉർദുഗാൻ ബംഗ്ലാദേശിെന അറിയിച്ചതായി തുർക്കി വിദേശകാര്യ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.