ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

ദോഹ: ഇന്ന് ഉച്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്​ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സൂര്യോദയം വരെ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. 

കടലിൽ 18–25 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് വീശുമെന്നും 30 നോട്ടിക്കൽ മൈൽ വരെ വേഗത പ്രാപിക്കാനിടയുണ്ടെന്നും വടക്കൻ കടലിലായിരിക്കും ഇത് ശക്തിയായി വീശിയടിക്കുകയെന്നും കടലിൽ 10 അടി വരെ ഉയരത്തിൽ തിരമാലയടിക്കുമെന്നും  കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്​ഥാ വകുപ്പ് വ്യക്തമാക്കുകയും ആവശ്യപ്പെടുകയും ചെയ്തു.

ശനിയാഴ്ച കടൽ തീരത്ത് നിന്നും ആരംഭിക്കുന്ന കാറ്റിന് 25 നോട്ടിക്കൽ മൈൽ വരെ വേഗത പ്രാപിക്കാനിടയുണ്ടെന്നും  ഞായർ, തിങ്കൾ ദിവസങ്ങളിൽ 38 നോട്ടിക്കൽ മൈൽ വേഗത വരെ കാറ്റിനുണ്ടാകുമെന്നും ഇത് കാരണം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുകയും കാഴ്ച പരിധി രണ്ട് കിലോമീറ്ററിലും താഴെയായി കുറയുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ തിരമാല 12 അടി ഉയരത്തിൽ അടിക്കുമെന്നും വരുന്ന ചൊവ്വാഴ്ച വരെ ഈ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ദേശീയ കാലാവസ്​ഥാവകുപ്പ് അറിയിക്കുന്നു. ഈ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിൽ താപനില തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.

Tags:    
News Summary - qatar climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT