അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ്

അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഖ​ത്ത​ർ അ​മീ​ർ-കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദോ​ഹ​യി​ലെ​ത്തി​യ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ന്ന ​കൂ​ടി​ക്കാ​ഴ്ച​യി​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ അ​ഭി​വാ​ദ്യ​ങ്ങ​ൾ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ​ത്ത​ർ അ​മീ​റി​നെ അ​റി​യി​ച്ചു. ഖ​ത്ത​ർ അ​മീ​റി​ന് ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ച പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കാളികളായി. ​

തുടർന്ന്, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ളും ഇ​ത് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.

എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ഇരുവരും പ​ങ്കു​വെ​ച്ചു. കു​വൈ​ത്തി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്താ​ൻ കു​വൈ​ത്ത് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​നും മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് വെ​ള്ളം, ഭ​ക്ഷ​ണം, ഊ​ർ​ജ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ, സ​മു​ദ്ര​ഗ​താ​ഗ​തം, പ​രി​സ്ഥി​തി സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മേ​ഖ​ല​യു​ടെ സ്ഥി​ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കു​ന്ന​തി​നും സം​യു​ക്ത ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ണ​മെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Qatari Emir-Kuwaiti Foreign Minister Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT