ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഖത്തറിലേക്ക് ഞായാറാഴ്ചയും മിസൈൽ ആക്രമണശ്രമം. ഇന്നലെ ഇറാനിൽനിന്ന് രണ്ട് ക്രൂസ് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ആക്രമണശ്രമം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ ആക്രമണശ്രമങ്ങളെയും സായുധ സേന പ്രതിരോധിച്ചു. എന്നാൽ, ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചിട്ടില്ല.
രാജ്യത്തെ സുരക്ഷ സാഹചര്യം സുസ്ഥിരമണെന്നും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ശനിയാഴ്ച ഖത്തറിലേക്ക് ആക്രമണങ്ങ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.