അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
Posted On
date_range Updated On
date_range സഹകരണം ശക്തിപ്പെടുത്തി ഖത്തറും ബഹ്റൈനും
ദോഹ: ഖത്തറും ബഹ്റൈനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ചർച്ച നടത്തി.
ഫോണിൽ വിളിച്ചായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും, വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അമീറും ബഹ്റൈൻ രാജാവും ചർച്ച നടത്തി.
പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ സംബന്ധിച്ചും സംസാരിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.