ദോഹ: യു.എ.ഇയിലെ ഷാർജയിലേക്ക് ദോഹയിൽനിന്ന് ദിനേനയുള്ള വിമാനസർവിസുകൾ ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് സർവിസിനായി ഉപയോഗിക്കുന്നത്. ഫസ്റ്റ് ക്ലാസിൽ 22 സീറ്റും ഇക്കണോമി ക്ലാസിൽ 232 സീറ്റുകളുമാണ് ഉണ്ടാവുക. വിമാനം ദോഹയിൽനിന്ന് ജൂൈല ഒന്നിന് ഉച്ചക്ക് 2.35നാണ് പുറെപ്പടുക. ഷാർജയിൽ വൈകീട്ട് 4.45ന് എത്തും. ഷാർജയിൽനിന്ന് 5.55ന് തിരിച്ചുപുറെപ്പട്ട് ഖത്തർ സമയം 6.5ന് ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തും.
ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ ഖത്തർ ഉപരോധം നീക്കിയ 'അൽ ഉല' കരാർ ഒപ്പുവെച്ചതോടെയാണ് യു.എ.ഇ വ്യോമപാത ഖത്തറിനായി തുറന്നത്. യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതലാണ് തുറന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയായിട്ടുണ്ട്.
യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ ഖത്തർ എയർവേസ് നേരത്തേതെന്ന പുനരാരംഭിച്ചിരുന്നു. ദിവസേന രണ്ടു വിമാനങ്ങളാണ് ദുബൈയിലേക്കു പറക്കുന്നത്. ജനുവരി 26 മുതൽ ദുബൈയിൽനിന്ന് ദോഹയിലേക്കുള്ള സർവിസുകൾ ൈഫ്ലദുബൈ പുനരാരംഭിച്ചിരുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യു.എ.ഇ സമയം രാവിലെ 8.45ന് വിമാനം പുറെപ്പട്ട് ഖത്തർ സമയം രാവിലെ ഒമ്പതിന് ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തും. നേരിട്ടുള്ള വിമാനത്തിെൻറ യാത്രാസമയം ഒരു മണിക്കൂറും 15 മിനിറ്റുമാണ്. മറ്റൊരു വിമാനം ദുബൈയിൽനിന്ന് വൈകീട്ട് 7.45ന് പുറപ്പെടുകയാണ് ചെയ്യുന്നത്.
ജനുവരി 18ന് എയർഅറേബ്യ ഷാർജയിൽനിന്ന് േദാഹയിലേക്കുള്ള സർവിസ് തുടങ്ങിയിരുന്നു.ഖത്തറിെനതിരായ ഉപരോധത്തിനുശേഷം യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള നേരിട്ടുള്ള വിമാനമായിരുന്നു അത്. യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള വിമാനസർവിസ് ആദ്യമായി പ്രഖ്യാപിച്ചത് എയർഅറേബ്യ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.