ഖത്തർ എയർവേസ്​​ ദോഹ-മൈകോനോസ്​ സർവിസ്​ പുനരാരംഭിച്ചു

ദോഹ: ഖത്തറിനും ഗ്രീസിനും ഇടയിലുള്ള ട്രാവൽ ബബിൾ പ്രകാരം ദോഹ – മൈകോനോസ് സെക്ടറിലെ ഖത്തർ എയർവേസ്​​ സർവിസ്​ പുനരാരംഭിച്ചു. കോവിഡ് വാക്സിൻ പൂർണമായും സ്വീകരിച്ച യാത്രക്കാർ ലക്ഷ്യസ്​ഥാനത്തെത്തുമ്പോൾ പാലിക്കേണ്ട ക്വാറൻറീൻ വ്യവസ്​ഥ ഈ റൂട്ടിൽ നേരത്തേ ഒഴിവാക്കിയിരുന്നു.

കേവലം മൂന്നുവർഷം മുമ്പാണ് ദോഹയിൽനിന്നും മൈകോനോസിലേക്കുള്ള സർവിസിന് ഖത്തർ എയർവേസ്​​ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവിലുള്ള യാത്രക്ക് വൻ ജനപ്രിയത ലഭിച്ചിരുന്നു. എന്നാൽ, വ്യോമയാന മേഖലകളെ അടക്കം ബാധിച്ച കോവിഡ് മഹാമാരിയെ തുടർന്ന് ദോഹ–മൈകോനോസ് സെക്ടറിലെ സർവിസ്​ നിർത്തിവെക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും വാക്സിനേഷ​െൻറ ലഭ്യതയുമാണ് യാത്ര പുനരാരംഭിക്കുന്നതിന് അനുകൂലമായ ഘടകങ്ങൾ.

വളരെ പ്രതീക്ഷയോടെ ദോഹ-മൈകോനോസ്​ സർവിസ്​ പുനരാരംഭിക്കുകയാണെന്നും ഖത്തർ എയർവേസിനെ സംബന്ധിച്ച് ഗ്രീസ്​ വലിയ വിപണി സാധ്യതകളാണെന്നും വരും മാസങ്ങളിൽ ഈ സെക്ടറിലെ ജനപ്രീതി വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. മൈകോനോസിലേക്കുള്ള ടൂറിസം പാക്കേജുകൾ ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.

മൂന്ന് രാത്രികളും നാലു പകലുകളുമടങ്ങുന്ന പാക്കേജിന് 4410 റിയാൽ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. മേയ് 14 മുതൽ സെപ്​റ്റംബർ 30 വരെയാണ് പാക്കേജ് കാലയളവ്.

Tags:    
News Summary - Qatar Airways resumes Doha-Mykonos service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.