ദോഹ: നിരവധി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റംവരുത്തി ഖത്തർ എയർവേസ്. എയർലൈനിന്റെ ആഗോള തലത്തിലുള്ള തടസ്സങ്ങൾ കുറക്കുന്നതിനും നെറ്റ്വർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സമയക്രമീകരണം. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില വിമാനങ്ങൾ പുറപ്പെടുന്ന സമയം ആദ്യം നിശ്ചയിച്ചതിനേക്കാൾ നേരത്തെ ആയിരിക്കും. ആഗോള വിമാന നെറ്റ്വർക്കിന്റെ കൃത്യനിഷ്ഠത, വിശ്വാസ്യത എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
യാത്രക്കാർ qatarairways.com വഴിയോ ഖത്തർ എയർവേസ് മൊബൈൽ ആപ് ഉപയോഗിച്ചോ പുറപ്പെടുന്ന വിമാനത്തിന്റെ സമയം പരിശോധിച്ച് ഉറപ്പരുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും സുരക്ഷിതമായ വിമാന യാത്രകൾക്കായി വ്യോമയാന ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും ഖത്തർ എയർവേസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.