അൽ ഖസീമിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേസ്

ദോഹ: സൗദി അറേബ്യയിലെ അൽ ഖസീമിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. പ്രതിവാരം മൂന്ന് സർവിസുകളാണ് നടത്തുകയെന്നും ആഗസ്റ്റ് 22ന് സർവിസ് ആരംഭിക്കുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി. സെപ്റ്റംബർ രണ്ടു മുതൽ വിമാന സർവിസുകളുടെ എണ്ണം നാലാക്കി ഉയർത്തും. ഖസീമിലേക്കുള്ള സർവിസ് കൂടി ആരംഭിക്കുന്നതോടെ ഖത്തർ എയർവേസിന്റെ സൗദി സർവിസ് കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി വർധിക്കും.

ആഗസ്റ്റ് 18 മുതൽ റിയാദിലേക്ക് ആഴ്ചയിൽ നാലു വിമാന സർവിസ് കൂടി ആരംഭിക്കുമെന്നും ഖത്തർ എയർവേസ് അറിയിച്ചു. ഇതോടെ പ്രതിവാര സർവിസുകളുടെ എണ്ണം 20 ആവും. നിലവിൽ നാലു നഗരങ്ങളിലേക്കായി ആഴ്ചയിൽ 93 സർവിസുകളാണ് ദോഹയിൽനിന്ന് ഖത്തർ എയർവേസ് നടത്തുന്നത്. ഖസീമിലേക്കുള്ള സർവിസുകൾ കൂടി വരുന്നതോടെ സൗദിയിലേക്കുള്ള നോൺ സ്റ്റോപ് സർവിസുകൾ ആഴ്ചയിൽ 101 ആകും.സൗദി അറേബ്യയിലേക്കുള്ള സർവിസുകൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന സർവിസുകൾ പുനരാരംഭിക്കുന്നതും സർവിസുകളുടെ എണ്ണം കൂട്ടുന്നതും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി 150ലധികം നഗരങ്ങളിലേക്കാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസ് സർവിസ് നടത്തുന്നത്. 

Tags:    
News Summary - Qatar Airways ready to fly to Al Qasim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.