മഹാമാരിക്കിടയിലും സജീവമായി ഖത്തർ എയർവേസ്​ കാർഗോ

ദോ​ഹ: കോ​വി​ഡ് മ​ഹാ​മാ​രി​യു​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ കാ​ർ​ഗോ​ക്ക് തി​ര​ക്കേ​റി​യ സീ​സ​ൺ. ലോ​ക​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​വ​സ്​​തു​ക്ക​ളും മ​രു​ന്നു​ക​ളും മ​റ്റും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ കാ​ർ​ഗോ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 15 ല​ക്ഷം ട​ൺ കാ​ർ​ഗോ​യാ​ണ് ലോ​ക​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള വ്യോ​മ​യാ​ന മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ കാ​ർ​ഗോ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2020 ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 13.42 ശ​ത​മാ​നം വ​ർ​ധ​ന കൈ​വ​രി​ച്ചു.

2019മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ കാ​ർ​ഗോ ട​ണ്ണേ​ജ് വ​ള​ർ​ച്ച​യി​ൽ 3.78 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, പേ​ഴ്​​സ​ൽ പ്രൊ​ട്ട​ക്ടി​വ് എ​ക്യു​പ്മെൻറ് (പി.​പി.​ഇ), കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള അ​ടി​യ​ന്ത​ര സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യാ​ണ്​ ഏ​റെ​യും.

കോ​വി​ഡ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്രം അ​ഞ്ചു​ല​ക്ഷം ട​ൺ മെ​ഡി​ക്ക​ൽ കാ​ർ​ഗോ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വ​ഹി​ച്ച​ത്. ഇ​തി​ൽ 500 മി​ല്യ​ൻ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഉ​ൾ​പ്പെ​ടും. യു​നി​സെ​ഫി‍െൻറ കൊ​വാ​ക്സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു ദ​ശ​ല​ക്ഷം വാ​ക്സി​ൻ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​തും ഇ​തി​ലു​ൾ​പ്പെ​ടും. അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​ക്സി​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​സും യൂ​നി​സെ​ഫും ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​ര​മാ​ണി​ത്.

ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 72 ദ​ശ​ല​ക്ഷം കി​ലോ​ഗ്രാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ​സ്​​തു​ക്ക​ളും ഉ​ൾ​പ്പെ​ടും.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഗ​താ​ഗ​ത​ത്തി​ൽ എ​ട്ടു ശ​ത​മാ​നം വ​രു​മാ​ന വ​ർ​ധ​ന​വും ഖ​ത്ത​ർ എ​യ​ർ​വേ​സി​നു​ണ്ടാ​യി​ട്ടു​ണ്ട്.

എ​ല്ലാ വി​ഭാ​ഗം ച​ര​ക്കു നീ​ക്ക​ത്തി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ കാ​ർ​ഗോ വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്​​ടി​ച്ച​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

യാ​ത്രാ ഗ​താ​ഗ​ത​ത്തി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വീ​ണ്ടും വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നി​ര​വ​ധി സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ പു​ന​രാ​രം​ഭി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  

Tags:    
News Summary - Qatar Airways cargo active despite epidemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.