Posted On
date_range Updated On
date_range പേജറിനും വാക്കി ടോക്കിക്കും വിലക്കേർപ്പെടുത്തി ഖത്തർ എയർവേസ്
ദോഹ: ലബനാനിലെ പൊട്ടിത്തെറിക്കു പിറകെ ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കരുതുന്നത് വിലക്കി ഖത്തർ എയർവേസ്. നിർദേശം വ്യാഴാഴ്ച തന്നെ പ്രാബല്യത്തിൽ വന്നതായി ഖത്തർ എയർവേസ് അറിയിച്ചു.
ലബനാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്നാണ് ബെയ്റൂത്തിലെ റഫീഖ് ഹരിരി ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കരുതുന്നത് വിലക്കിയത്. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇവ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ നിരോധനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.