Posted On
date_range Updated On
date_range ഇറാൻ ആക്രമണത്തെ ഖത്തർ അപലപിച്ചു
ദോഹ: കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്റെ നേർക്കുള്ള തുറന്ന വെല്ലുവിളിയും അന്തർദേശീയ നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും ഖത്തർ പ്രഖ്യാപിച്ചു. അന്യായമായ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്ന് പ്രദേശത്തെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രാലയം മേഖലയിൽ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.