പ്രോജക്ട് ഖത്തർ 2026’ പ്രദർശനത്തിൽനിന്ന്

‘പ്രൊജക്റ്റ് ഖത്തർ 2026’ പ്രദർശനം ഇന്ന് സമാപിക്കും

ദോഹ: ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും സുസ്ഥിര വളർച്ചക്കും ഉത്തേജകമായി മാറുന്ന ‘പ്രോജക്ട് ഖത്തർ 2026’ പ്രദർശനം വ്യാഴാഴ്ച സമാപിക്കും. നിർമാണ, സാ​ങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ നവീനാശയങ്ങളുമായി 145 പ്രദർശകർ പ​ങ്കെടുക്കുന്നു. ഇതിൽ 120 എണ്ണം ഖത്തരി കമ്പനികളും 25 അന്തർദേശീയ സ്ഥാപനങ്ങളുമാണ്.

പ്രദർശന ഭാഗമായി ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റുമായി സഹകരിച്ച് എക്സലൻസ് ഇൻ ഇൻഡസ്ട്രി ആൻഡ് ഇന്നൊവേഷൻ അവാർഡുകൾ നൽകുന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പ്രദർശനം നടക്കുന്നത്. ‘നിർമ്മിക്കുക, കെട്ടിപ്പടുക്കുക, നവീകരിക്കുക’ പ്രമേയത്തിൽ നടക്കുന്ന പ്രദർശനം വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്. പ്രാദേശിക-അന്തർദേശീയ കമ്പനികൾ പ്രദർശിപ്പിച്ച നിർമ്മാണ, കെട്ടിട, അടിസ്ഥാന സൗകര്യ രംഗത്തെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും മന്ത്രി വിലയിരുത്തി. നിക്ഷേപകർ, കമ്പനികൾ, സംരംഭകർ എന്നിവരെ ഒരുമിപ്പിക്കുന്ന പ്രദർശനം വൈദഗ്ധ്യം കൈമാറാനും നിക്ഷേപ അവസരങ്ങൾ തുറക്കാനും സഹായിക്കുമെന്നും ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ മികച്ച പങ്കുവഹിക്കുന്നതായും മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘Project Qatar 2026’ exhibition to conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.