ക്യൂ ​ടീം ഈ​ദ് മി​സ്ബാ​ഹി​ൽ​നി​ന്ന്

‘ക്യു ​ടീം’ ഈ​ദ് മി​സ്ബാ​ഹ്

ദോ​ഹ: മ​ല​ബാ​റി​ന്റെ ത​ന​ത് ക​ല​ക​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ക്യു ​ടീം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​റ്റ​ർ ഫോ​റം ഈ​ദ് മി​സ്ബാ​ഹ് സം​ഘ​ടി​പ്പി​ച്ചു. സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ക്യു ​ടീം പ്ര​സി​ഡ​ന്റ് ജാ​ഫ​ർ​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ശ​ൽ സ​ന്ധ്യ​യി​ൽ ഖ​ത്ത​റി​ലെ വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. ടീം ​ക​ലാ​ഷ്‌ അ​വ​ത​രി​പ്പി​ച്ച ദ​ഫ്, വ​ട്ട​പ്പാ​ട്ട്, ടീം ​ച​ങ്‌​സ് അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന, ചൂ​ര​ക്കൊ​ടി ക​ള​രി​സം​ഘം അ​വ​ത​രി​പ്പി​ച്ച ക​ള​രി​പ്പ​യ​റ്റ്, കാ​ഫ് ബാ​ൻ​ഡ് ന​യി​ച്ച ഗാ​ന​മേ​ള എ​ന്നി​വ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി. ശ്രീ​ക​ല ഗോ​പി​നാ​ഥ് അ​വ​താ​ര​ക​യാ​യി​രു​ന്നു. സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷം​ല ജ​ഹ്ഫ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഹീ​ബ് ഷെ​ബി, ആ​ർ​ട്സ് ക​ൺ​വീ​ന​ർ മു​ത്തു ഐ.​സി.​ആ​ർ.​സി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - 'Q Team' Eid Misbah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.