ദോഹ: സഹജീവിസ്നേഹം ജീവിത തപസ്യയാക്കി മാറ്റിയ മുൻഗാമികളുടെ മാതൃക പിൻപറ്റാൻ പുതു തലമുറയെ സജ്ജമാക്കണമെന്ന് ഇൻകാസ് പ്രസിഡൻറ് .കെ കെ ഉസ്മാൻ അഭിപ്രായപ്പെട്ടു.
ഖത്തർ ഇരിങ്ങൽ കോട്ടക്കൽ ഇസ്ലാമിക് സർവീസ് അസോസിയേഷൻ സംഘടിപ്പിച്ച എം .കെ ഉമ്മർകുട്ടി ഹാജി അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികളിൽ വീർപ്പുമുട്ടിയ പ്രവാസത്തിെൻറ മുൻകാലങ്ങളിൽ മുൻഗാമികൾ നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി .പി സദക്കത്തുള്ള അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മസ്കറ്റ് കെ.എം.സി.സി പ്രസിഡൻറ് സി.കെ.വി യൂസഫ് , സി .ടി കബീർ, പി.വി ഇബ്രാഹിം, പി.ടി റസാഖ്, പി.ടി സുബൈർ ,വി.ടി അബ്ദുൽ ലത്തീഫ്, എം അഹമ്മദ് നിസാർ തൗഫീക് ,ടി.സി.എം അഷറഫ് എന്നിവർ പ്രസംഗിച്ചു .
എൻ വി എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു .നവാസ് കോട്ടക്കൽ സ്വാഗതവും സി. പി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. സലാം കോട്ടക്കൽ ഖിറാഅത് നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.