റാബിയ നജാത്തിെൻറ കവിത സമാഹാരം ഹുസൈൻ കടന്നമണ്ണ പ്രകാശനം ചെയ്യുന്നു
ദോഹ: എം.ഇ.എസ് മമ്പാട് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി നാദാപുരം കുമ്മങ്കോട് സ്വദേശി റാബിയ നജാത്തിെൻറ കവിത സമാഹാരം 'കൂട്ടെഴുത്ത്' ഖത്തറിൽ പ്രകാശനം ചെയ്തു. നാദാപുരം പൊലിമ ഫേസ്ബുക്ക് കൂട്ടായ്മ ഖത്തർ ചാപ്റ്റർ യൂത്ത് ഫോറം ഹാളിൽ നടത്തിയ ചടങ്ങിൽ ഹുസൈൻ കടന്നമണ്ണ ഖത്തറിലെ യുവ വ്യവസായി നൗഫൽ നരിക്കോളിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
പൊലിമ ഫേസ്ബുക്ക് കൂട്ടായ്മയുടെ സജീവ അംഗവും സാമൂഹിക പ്രവർത്തകനുമായ സൈനുദ്ദീൻ തീർച്ചിലോത്തിെൻറ മകളാണ് റാബിയ നജാത്.
ജാഫർ ജാതിയേരി അധ്യക്ഷത വഹിച്ചു. ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു.
മജീദ് നാദാപുരം പുസ്തക പരിചയം നടത്തി.
സി.കെ. ഉബൈദ് നാദാപുരം, തൻസീം കുറ്റ്യാടി, സാദിഖ് ചെന്നാടൻ, സുഹാസ് പേരാമ്പ്ര, കെ.കെ. സുബൈർ വാണിമേൽ, നസീഹ മജീദ്, മുഹമ്മദ് ഹുസയിൻ ഒ.പി. അബ്ദുന്നാസർ ആലത്താൻകണ്ടി, മൊയ്തു തുണ്ടിയിൽ, ലത്തീഫ് പാതിരപറ്റ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.