പ്ര​വാ​ച​ക​ച​ര്യ ശാ​ശ്വ​ത ര​ക്ഷാ​മാ​ർ​ഗം- ക്യൂ.​കെ.​ഐ.​സി

ദോ​ഹ: പ്ര​യാ​സ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ സു​ര​ക്ഷാ ബോ​ധം പ​ക​രു​ന്ന ക​വ​ച​മാ​ണ് തി​രു​ന​ബി​യു​ടെ ജീ​വി​ത​ച​ര്യ എ​ന്നും പ്ര​വാ​ച​ക​ന്റെ ഇ​ഹ​ലോ​ക​ത്തു​നി​ന്നു​ള്ള വേ​ർ​പാ​ടി​നെ വി​ശ്വാ​സി​ക​ൾ ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യി കാ​ണു​ന്നു​വെ​ന്നും ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന വി​രു​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'പ്ര​വാ​ച​ക​സ്നേ​ഹം തെ​റ്റും ശ​രി​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​മ​ർ ഫൈ​സി​യും 'വി​നാ​ശം വി​ത​ക്കു​ന്ന ഗെ​യി​മു​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ റ​ഫീ​ഖ് സ​ല​ഫി​യും സം​സാ​രി​ച്ചു.

ക്യൂ.​കെ.​ഐ.​സി പ്ര​സി​ഡ​ന്റ് മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ ക​ഹാ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​ന് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Prophetic thinking is the way to eternal salvation - Q.K.I.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT