ദോഹ: ഓരോ മാസവും 200 ടണ്‍ ജൈവ മിശ്രവളം ഉത്പാദിപ്പിക്കുന്നതിനായി ബൃഹദ് പദ്ധതി. നവീന ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യ ത്തെ പ്രമുഖ കാര്‍ഷിക കമ്പനിയായ അഗ്രികോയാണ് ജൈവ വളം ഉത്പാദിപ്പിക്കുന ്നത്. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നത്.
ഈ വര്‍ഷം രണ്ടാംപാദത്തില്‍ തന്നെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രവര്ത്ത നങ്ങള്‍ തുടങ്ങും.
ജൈവ വളം കൃഷിക്ക് വലിയതോതില്‍ പ്രയോജനകരമാകും. ജലോപഭോഗം 60 മുതല്‍ 65ശതമാനം വരെ കുറക്കാനും രാസവളത്തിെൻറ ഉപയോഗം 70ശതമാനം വരെ കുറക്കാനും സഹായിക്കുമെന്ന് അഗ്രികോ ചെയര്മാന് നാസര്‍ അഹമ്മദ് അല്‍ഖലഫ് ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ അഗ്രികോയും നൂതനമായ പരിഹാരങ്ങൾ ലഭ്യമാക്കുന്ന ഓസ്ട്രേലിയന്‍ കമ്പനിയായ ഐടിഎസ്എയും ഒപ്പുവച്ചു. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, റസ്റ്റോറൻറുകള്‍ ഉള്‍പ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ ശേഖരിച്ചായിരിക്കും വളം ഉത്പാദിപ്പിക്കുക. ഖത്തറിലെ കാര്‍ഷിക മേഖലക്ക് ഈ സംവിധാനം കുടുതല്‍ ഗുണകരമാകും. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉള്‍പ്പടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്പാദന ചെലവ് കുറക്കുന്നതിനും സഹായകമാകും. അഗ്രികോ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രാഥമിക നിക്ഷേപം ഏകദേശം 20 മില്യണ്‍ റിയാലാണ്.
പദ്ധതി അല്‍ഖോര്‍ നഗരത്തിൽ; മാലിന്യം സൗജന്യമായി ശേഖരിക്കും
അല്‍ഖോര്‍ നഗരത്തിലായിരിക്കും ജൈവ വളത്തിെൻറ ഉത്പാദനപദ്ധതി കേന്ദ്രം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിപണി ആവശ്യകതയും കണക്കിലെടുത്ത് പദ്ധതി വിപുലീകരിക്കും.
ആഭ്യന്തര ആവശ്യകത നിറ വേറ്റുന്നതിനൊപ്പം അധികമായി ഉത്പാദിപ്പിക്കുന്ന ജൈവ വളം കയറ്റുമതി ചെയ്യും.
ഒമാന്‍, കുവൈത്ത്, ഇറാന് ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആസൂത്രണം ചെയ്യുന്നത്. ജൈവ മാലിന്യങ്ങള്‍ ശേഖ രിക്കുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കാറ്ററിങ് കമ്പനികള്‍, മാളുകള്‍, ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെ യ്യുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. സൗജന്യമായി ജൈവമാലിന്യങ്ങള്‍ ശേഖരിക്കും. ജൈവാവശിഷ്ടങ്ങള്‍ മിശ്രവളമാക്കി മാറ്റുന്ന നൂതനപദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.