കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകിയപ്പോൾ
ദോഹ: കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി.കെ. ശറഫുദ്ദീൻ, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ എം.എം. യാസിർ, കെ.കെ. ഷമീർ എന്നിവരെ അനുമോദിച്ചു.
ഉം അൽ സനീം പാർക്കിൽ നടന്ന കണ്ണോത്ത് മഹല്ല് ഖത്തർ ഈദ് സൗഹൃദ സംഗമത്തിലാണ് വിജയികളെ അനുമോദിച്ചത്. വി.എം. ജുനൈദ്, റാസിം ഹംസ, കെ.എസ്. ശറഫുദ്ദീൻ, ഷെബിൻ കെ. ഹനീഫ് എന്നിവരും ക്വിസ് മൽസര വിജയികളാണ്.
സൗഹൃദ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി. പ്രസിഡന്റ് എം.എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ സത്താർ സുലൈമാൻ സ്വാഗതവും എം.എം. യാസിർ നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് എം.എം. മുക്താർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.