പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും കോർണിഷ് സന്ദർശിക്കുന്നു
ദോഹ: സെൻട്രൽ ദോഹ, കോർണിഷ് സ്ട്രീറ്റ് പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പരിശോധിച്ച് പുരോഗതി വിലയിരുത്തി.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ അടിസ്ഥാന സൗകര്യ, പൊതു ഗതാഗത രംഗത്തെ പ്രധാന പദ്ധതിയായ സെൻട്രൽ ദോഹ, കോർണിഷ് സ്ട്രീറ്റ് പദ്ധതിയുടെ പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പ്രദേശത്തെ പരിസ്ഥിതി സൗഹൃദ മേഖലയാക്കുന്ന പദ്ധതിയിലെ സൗന്ദര്യവൽക്കരണ, അലങ്കാര പ്രവൃത്തികൾ സംബന്ധിച്ചും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള ഖത്തരി കലാകാരന്മാരുടെ സൃഷ്ടികൾ, പൂന്തോട്ടങ്ങൾ, ഹരിതപ്രദേശങ്ങൾ എന്നിവയും പുരാവസ്തു സംബന്ധമായി പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫന്റിനോ, വിവിധ വകുപ്പുകളുടെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.