യു.​എ​സ് -​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ധാ​ന​മ​ന്ത്രി വി​വ​ിധ രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു

ദോ​ഹ: യു.​എ​സ് -ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ലും മേ​ഖ​ല​യി​ലെ സ​മാ​ധാ​നവും ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വി​വി​ധ രാ​ഷ്ട്ര​ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദ്, ജോ​ർ​ഡാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​അ​യ്മ​ൻ സ​ഫാ​ദി എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കപ്പെട​ണം. വീ​ണ്ടു​മൊ​രു സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ഇ​ല്ലാ​തി​രി​ക്കാ​ൻ സു​സ്ഥി​ര​മാ​യ ഒ​രു ക​രാ​റി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി യു.എസും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും ഊ​ർ​ജി​മാ​ക്ക​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി, ജോ​ർ​ഡാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​അ​യ്മ​ൻ സ​ഫാ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ സംഭാഷണത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചു. മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ടെ സാഹചര്യത്തിലാണ് ​പ്രധാ​ന​മ​ന്ത്രിയുടെ ആശയവിനിമയം നടന്നത്. വീ​ണ്ടു​മൊ​രു സൈ​നി​ക വി​ന്യാ​സ​ത്തി​ലേ​ക്കോ സം​ഘ​ർ​ഷ​ത്തി​ലേ​ക്കോ പോ​കാ​തെ, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന ഒ​രു സു​സ്ഥി​ര ക​രാ​റി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Prime Minister speaks to leaders of various countries on US-Iran ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.