ദോഹ: രാജ്യത്തെ ആരോഗ്യ പരിരക്ഷ സംവിധാനത്തിലെ ആദ്യ കോൺടാക്ട് പോയന്റായാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനെ കണക്കാക്കുന്നത്. പരിചരണത്തിന്റെ ആദ്യ പോയന്റ് മാത്രമായല്ല, സമൂഹത്തിന് വേണ്ടിയുള്ള ആരോഗ്യ പരിചരണത്തിന്റെ തുടർച്ചയുടെ പ്രധാന കേന്ദ്രബിന്ദുവായും പി.എച്ച്.സി.സി പ്രവർത്തിക്കുന്നു. രാജ്യത്തുടനീളം 30 ആരോഗ്യകേന്ദ്രമാണ് പി.എച്ച്.സി.സിക്ക് കീഴിലുള്ളത്. ജനറൽ പ്രാക്ടീസ്, വാക്സിനേഷൻ, ഒപ്റ്റോമെട്രി, അടിയന്തര പരിചരണം, മറ്റു സേവനങ്ങൾ തുടങ്ങി നിരവധി പ്രാഥമിക ആരോഗ്യ പരിരക്ഷ സേവനങ്ങളാണ് പി.എച്ച്.സി.സി കേന്ദ്രങ്ങളിൽ നൽകുന്നത്. ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ പരിചരണം, പതിവ് പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ, സ്ക്രീനിങ് ടെസ്റ്റുകൾ തുടങ്ങിയവയുൾപ്പെടെ ആവശ്യമായ അടിസ്ഥാന വൈദ്യസഹായം ഫാമിലി ഫിസിഷ്യൻ വഴി ലഭ്യമാകും. കൂടാതെ ആരോഗ്യസ്ഥിതിയുടെ സ്വഭാവവും സാഹചര്യവുമനുസരിച്ച് രോഗിയെ ഒരു സ്പെഷലിസ്റ്റ് അല്ലെങ്കിൽ സെക്കൻഡറി കെയർ സേവനങ്ങളിലേക്ക് ഇവിടെ നിന്ന് റഫർ ചെയ്യും.
കാർഡും ചികിത്സയും ലഭിക്കാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.