??? ??????????? ??????????? ?????? ????????????????????? ????? ?????????

അ​ൽ ല​ഗ്തൈ​ഫി​യ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ക​ളി​സ്​​ഥ​ലം തു​റ​ന്നു

ദോ​ഹ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​ന​ത്തി​ൽ ത​ന്നെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്് വേ​ണ്ടി മാ​ത്രം നി​ർ​മ്മി​ച്ച ക​ളി​സ്​​ഥ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് മേ​ഖ​ല​യി​ലെ ആ​ദ്യ​രാ​ജ്യ​മാ​യി ഖ​ത്ത​ർ മാ​റി. അ​ൽ ല​ഗ്തൈ​ഫി​യ പാ​ർ​ക്കി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ക​ളി​സ്​​ഥ​ലം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ണി​ൽ ന​വീ​ക​രി​ച്ച ല​ഗ്തൈ​ഫി​യ ഫാ​മി​ലി പാ​ർ​ക്കി​ലാ​ണ് പു​തി​യ ക​ളി​സ്​​ഥ​ലം. സ്​​പെ​സ്​ വേ​ൾ, ട്രാം​പോ​ളി​ൻ, ഫ്​​ലി​ൻ​റ് സ്ലൈ​ഡ്, സ്വി​ങ് തു​ട​ങ്ങി​യ​വ ക​ളി​സ്​​ഥ​ല​ത്ത് സജ്ജീകരിച്ചി​ട്ടു​ണ്ട്. ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കെ​മി​ക്ക​ൽ​സ്​ ആ​ൻ​ഡ് എ​ന​ർ​ജി ക​മ്പ​നി​യാ​യ സാ​സോ​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​ത്തി​ന് കീ​ഴി​ലെ പ​ബ്ലി​ക് പാ​ർ​ക്ക് വ​കു​പ്പും ചേ​ർ​ന്നാ​ണ് ക​ളി​സ്​​ഥ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ല്ലാ​വ​ർ​ക്കും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഖ​ത്ത​ർ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യു​ള്ള ‘ഖ​ത്ത​ർ ഇൗ​സ്​ അ​വൈ​ല​ബി​ൾ റ്റു ​ആ​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് പാ​ർ​ക്ക് ത​യ്യാ​റാ​ക്കി​യത്.

ഇ​ത്ത​ര​ത്തി​ലൂ​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ​ബ്ലി​ക് പാ​ർ​ക് വ​കു​പ്പ് ത​യ്യാ​റാ​ണെ​ന്ന് വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​ബ്റാ​ഹിം അ​ൽ സാ​ദ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ആ​ന​ന്ദി​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ എ​ല്ലാ പാ​ർ​ക്കു​ക​ളും ന​വീ​ക​രി​ക്കു​മെ​ന്നും അ​ൽ സാ​ദ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - play ground-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.