12 നഴ്സറികൾകൂടി തുറക്കാൻ തൊഴിൽ മന്ത്രാലയത്തിെൻറ അനുമതി
ദോഹ: കടുത്ത നിയന്ത്രണങ്ങളോടെയും സുരക്ഷ മുൻകരുതലുകളോടെയും രാജ്യത്തെ 12 നഴ്സറികൾക്കുകൂടി തുറന്നു പ്രവർത്തിക്കാൻ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം അനുമതി. നഴ്റികൾക്ക് പ്രവർത്തനാനുമതി നൽകുന്ന മൂന്നാമത് പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്. ഇതോടെ, പ്രവർത്തനാനുമതി ലഭിച്ച നഴ്സറികളുടെ എണ്ണം 59 ആയി.
നഴ്സറികൾ തുറന്നു പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ പ്രതിരോധ മുൻകരുതലുകളും പാലിച്ചതിനാലാണ് നഴ്സറികൾ തുറക്കുന്നതിന് അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കുന്നതിനനുസൃതമായി മറ്റു നഴ്സറികൾക്കും അനുമതി നൽകുമെന്നും അതിെൻറ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അനുമതി നൽകിയ നഴ്സറികൾ
ഫെയറി ടെയിൽസ്-വെസ്റ്റ്ബേ, ബ്ലൂമിങ് ബഡ്സ്, കേംബ്രിജ് സ്റ്റാർസ്, ടേക് കെയർ ഓഫ് മൈ ബേബി, ദി ലേണിങ് ട്രീ, സ്പ്രിങ് ഫീൽഡ്, ബ്ലോസം 2, ഫെയറി ടെയിൽസ്-ഐൻഖാലിദ്, ചൈൽഡ് കോർണർ, ബേബി ഗാർഡൻ, മിക്കി മൗസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.